KERALA

പാലക്കാട്ടെ കൊലപാതകങ്ങൾ ; ഗ്രൂപ്പുകൾക്കും അഡ്മിന്മാർക്കും മുന്നറിയിപ്പുമായി പോലീസ്

പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്ന പ്രകോപനപരമായ സന്ദേശങ്ങൾക്കെതിരെ പോലീസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

“പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തി സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെ ചില സമൂഹ വിരുദ്ധർ സമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും, ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.” കേരള പോലീസിൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button