CHANGARAMKULAM
പാന ആശാൻ ആലംകോട് ഗംഗാധരൻ നായർ ശ്രീകൃഷ്ണ സേവ സംഘ് പുരസ്‌കാരം ഏറ്റുവാങ്ങി


ചങ്ങരംകുളം: ശ്രീകൃഷ്ണ സേവ സംഘ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒൻപതാമത് പുരസ്കാരം ആലംകോട് ഗംഗാധരൻ ആശാൻ ഏറ്റുവാങ്ങി. ആലംകോട് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹ്യത്തകാരൻ ആലംകോട് ലീലാകൃഷ്ണൻ പുരസ്‌കാരം കൈമാറി. ചെണ്ടയിലും അയ്യപ്പൻ വിളക്കിലും പാന – തിരിയുഴിച്ചിൽ ഉൾപ്പെടെ വിവിധ കലകളിൽ അൻപത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ആലംകോട് ഗംഗാധരനെ പോലെയുള്ള, യാതൊരു അവകാശങ്ങളും അവകാശപ്പെടാത്ത നന്മ നിറഞ്ഞ കലാകാരന്മാർക്ക് പുരസ്കാരം നൽകുന്നതിലൂടെ ശ്രീകൃഷ്ണ സേവ സംഘ് എന്ന സംഘടനയുടെ ലക്ഷ്യം സാധൂകരിച്ചു എന്ന് ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ടി.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുരേഷ് ആലംകോട്
ടി. കൃഷ്ണൻ നായർ ഉൾപ്പെടെ നിരവധി കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
