CHANGARAMKULAMLocal news

പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാoത്രിദിന ക്യാമ്പ് ആരംഭിച്ചു

ചങ്ങരംകുളം: കേരളസർക്കാർ-ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പിന് കീഴിൽ മൈനോരിറ്റി വിഭാഗത്തിലെ യുവതി യുവാക്കൾക്കായി സംഘടിപിക്കുന്ന പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന് അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി

അസ്സബാഹ്‌ കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ്, മെൻറൽ ഹെൽത്ത് ക്ലബ്, പൊന്നാനി മൈനൊരിറ്റി കോച്ചിംഗ് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ PPM അഷ്റഫ് ഉദ്ഘാടനം ചെയ്‌തു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു. പൊന്നാനി മൈനോരിറ്റി യൂത്ത് കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ ശരത്ത് ചന്ദ്ര ബാബു മുഖ്യ പ്രഭാഷണം നടത്തി. കോളേജ് കമ്മിറ്റി സെക്രട്ടറി
വി മുഹമ്മദുണ്ണി ഹാജി, യൂണിയൻ ചെയർമാൻ മുഹമ്മദ്‌ സുഹൈൽ, സൈക്കോളജി ഡിപ്പാർട്ട്മെന്റ് HOD ഹർഷിന ,ഉണർവ് കോൺസിലിങ് സെന്റർ കോർഡിനേറ്റർ അൻശിഫ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മൈനോറിറ്റി കോച്ചിംഗ് സെൻ്റർ കൗൺസിലർമാരായ സാബിറ , ജുമാന കെ എന്നിവർ പരിശീലന ക്ലാസുകൾക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button