EDAPPALLocal news

പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം

സിപിഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവിശ്യപെട്ട് യൂത്ത് ലീഗ്പ്രതിഷേധ റാലിയും സംഘമവും നടത്തി

എടപ്പാൾ:മഞ്ചേരി പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകന് സമീറിന്റെ കൊലപാതകത്തിൽ സി.പി.ഐ.എം  ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ചും യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം മെന്നും ആവിശ്യപെട്ടും വട്ടംകുളത്ത്  യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ റാലിയും സംഘമവും നടത്തി.


കൊലപാതകത്തിന്റെ തലേ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സന്ദർശനം ദുരൂഹത വർധിപ്പിക്കുന്നതാണന്നും യൂത്ത് ലീഗ് ആരോപിച്ചു.
പ്രതിഷേധ സംഘമം മുസ്ലിം ലീഗ് വട്ടംകുളം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി വിവി അഷ്‌റഫ്‌ മാണൂർ ഉദ്ഘാടനം ചെയ്തു.
വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ മുജീബ് അധ്യക്ഷത വഹിച്ചു.
തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടിപി ഹൈദരലി, അൻവർ തറക്കൽ, പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി പിവി ഷുഹൈബ്, ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ, സജീർ എംഎം, റഫീഖ് ചേകനൂർ,സുലൈമാൻ മൂതൂർ, ശരീഫ് നിച്ചു, ഗഫൂർ മാണൂർ,സാഹിർ മാണൂർ, സാദിക്ക് പോട്ടൂർ, മൻസൂർ മരയംങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ റാലിക്ക് ഉമ്മർ ടിയു, സിപി മുഹമ്മദലി, നാസർ കോലക്കാട്,മുസ്തഫ കരിബനക്കൽ,ഇബ്രാഹിം വട്ടംകുളം, മുഹമ്മദലി കാരിയാട്ട്, അബ്ദു ചേകനൂർ, അക്ബർ പനച്ചിക്കൽ, അബ്ദു പടിഞ്ഞാക്കാര, ഹംസ ചിറ്റഴിക്കുന്ന്, അജ്മൽ മൂതൂർ എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button