EDAPPAL
പാഠ്യപദ്ധതി പരിഷ്‍കരണം ;പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്തല ജനകീയ ചർച്ച സംഘടിപ്പിച്ചു
എടപ്പാൾ: വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്തല ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പ്രസിഡന്റ്‍ സി. രാമകൃഷ്‍ണൻ ചർച്ച ഉദ്‍ഘാടനം ചെയ്‌തു. വൈസ്‍ പ്രസിഡൻറ്‍ അഡ്വ.ആർ. ഗായത്രി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, പ്രധാനാധ്യപകർ, ബി.ആർ.സി ജീവനക്കാർ, ആർ പിമാർ, പി ടി എ പ്രസിഡന്റുമാർ, എസ് എം സി ചെയർമാൻമാർ, എം പി ടി എ , പാചക തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.