EDAPPALLocal news

പാഠപുസ്തകങ്ങളിലെ അപാകത പരിഹരിച്ച് അടുത്ത അധ്യയന വർഷം തന്നെ പുന:പ്രസിദ്ധീകരിക്കണമെന്ന് കെ. എ. ടി എഫ് എടപ്പാൾ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു

എടപ്പാൾ: സംസ്ഥാന സർക്കാറും വിദ്യാഭ്യാസവകപ്പും കൊട്ടിഘോഷിച്ച് പരിഷ്കരിച്ച് പുറത്തിറക്കിയ സ്കൂൾ പാഠപുസ്തങ്ങളിൽ അപാകതയുണ്ടെന്ന് വകുപ്പ് തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി കൂട്ടമായ ചർച്ചയിലൂടെ അപാകതകൾ പരിഹച്ച് അടുത്ത അധ്യയന വർഷം തന്നെ പുനപ്രസിദ്ധീകരിക്കണമെന്ന് കെ. എ. ടി എഫ് എടപ്പാൾ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം സംസ്കരണത്തിന്ന് എന്ന പ്രമേയത്തിൽ ഫെബ്രുവരിയിൽ തിരൂരിൽ വെച്ച് നടക്കുന്ന കെ. എ. ടി എഫ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
വട്ടംകുളം സി. പി.എൻ യു പി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സമ്മേളനം വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. കെ. എ. ടി എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നൂറുൽ അമീൻ കെ, പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഉപാദ്യക്ഷൻ ഇബ്രാഹീം മുതൂർ മുഖ്യപ്രഭാഷണം നടത്തി. കെ .എ ടി എഫ് മലപ്പുറം ജില്ലാ സെക്രട്ടറി കെ. എ അനീസ് , ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി മുഹമ്മദ് പള്ളിക്കര, ഹബീബ് റഹ്മാൻ ടി വി , ഉബൈദ് വി , മുഹമ്മദ് ഷരീഫ് കെ , അബ്ദുൾ ജലീൽ, സൈനുദ്ധീൻ സി കെ, മുഹമ്മദ് ജലീൽ പി , ഫൈസൽ സി വി, നൂർജഹാൻ ടീച്ചർ,സക്കീന ടീച്ചർ, ഷാലി ടീച്ചർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഉബൈദ് വി ( പ്രസിഡൻ്റ്) അബ്ദുൾ ജലീൽ (ജനറൽ സെക്രട്ടറി)ഹബീബ് റഹ്മാൻ ടി വി (ട്രഷറർ) മുഹമ്മദ് ഫൈസൽ സി വി (ഓർഗനൈസിംഗ് സെക്രട്ടറി) കെ മുഹമ്മദ് ഷരീഫ് (ഹെഡ് കോട്ടേഴ്സ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button