പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു; വില കുറയുന്നത് തുടര്‍ച്ചയായി മൂന്നാം മാസം

തിരുവനന്തപുരം : വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വീണ്ടും ഗണ്യമായ കുറവ്. സിലിണ്ടറിന് 51.50 രൂപയാണ് കമ്പനികള്‍ കുറച്ചത്. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും.
തുടര്‍ച്ചയായ മൂന്നാം മാസമാണ് എണ്ണ കമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. വില കുറഞ്ഞതോടെ കൊച്ചിയില്‍ ഒരു സിലിണ്ടര്‍ ഗ്യാസിന്റെ വില 1587 രൂപയായി.
ആഗസ്റ്റില്‍ പാചകവാതക സിലിണ്ടിറിന് എണ്ണകമ്പനികള്‍ 33.50 രൂപ കുറച്ചിരുന്നു. ജൂലൈയില്‍ 58.50 രൂപയും കുറച്ചു. അതേസമയം, 14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ജൂണില്‍ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു.
എന്നാല്‍, ഏപ്രിലില്‍ ഏഴ് രൂപയുടെ കുറവ് വരുത്തിയ കമ്പനികള്‍ മാര്‍ച്ചില്‍ വില കൂട്ടുകയും ചെയ്തിരുന്നു.
വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞത് ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഗാര്‍ഹിക പാചകവാതകത്തിന്റെ സബ്‌സിഡിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് അനുമതി നല്‍കിയത്.
14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡി നല്‍കാനാണ് കേന്ദ്രസര്‍ക്കാറിശന്റ പദ്ധതി. പ്രധാനമന്ത്രി ഉജ്വല്‍ യോജന പ്രകാരമുള്ള കണക്ഷനുകള്‍ക്കാണ് സബ്‌സിഡി.
