CHANGARAMKULAM

പാചക വാതക വില വർദ്ദനവിനെതിരെ വനിതാ ലീഗ് വിറക് നൽകി പ്രതിഷേധിച്ചു

ചങ്ങരംകുളം: കേന്ദ്ര ഗവൺമെന്റിന്റെ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് നന്നംമുക്ക് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര സായാഹനം സംഘടിപ്പിച്ചു. വിറക് നൽകി വേറിട്ട സമരമാണ് ഐനിച്ചോട് സെന്ററിൽ വനിത ലീഗ് സംഘടിപ്പിച്ചത്. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് സമരപരിപാടി ഉദ്ഘാടനം ചെയ്തു.വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് റുഖിയ ബീരാവു അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ജന: സെക്രട്ടറി സി.എം യൂസഫ് മുഖ്യ പ്രഭാഷണം നടത്തി. നരണിപുഴ മുഹമ്മദലി, അഷ്റഫ് കാട്ടിൽ, റഈസ അനീസ്, ജമീല മനാഫ്, ജസീല ഫൈസൽ, ഷുഹദ ആഷിഖ്, ഇ.പി എനു, പി.വി ഇബ്രാഹീം കുട്ടി, കെ.പി അബു, റാഷിദ് നെച്ചിക്കൽ , ബീരാവു ചേലക്കടവ്, എ.വി അബ്ദുറു,ഖാദർ മാസ്റ്റർ,ഇഖ്ബാൽ നരണിപുഴ, കെ.വി മൊയ്തുണ്ണി സംസാരിച്ചു. മുനീറ മൊയ്തുട്ടി, ജമീല യൂസഫ് , സക്കീന ഇബ്രാഹീം, ഷെറീന നാസർ, നഫീസ ടീച്ചർ, ഫരീദ ഗഫൂർ , റഹ്‌മത്ത് കബീർ, ഷമീറ റഹ്മത്ത് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button