EDAPPALLocal news
കാവ്യ ആര് മേനോന് ”ഞാറ്റുവേല”കലാ,സാംസ്ക്കാരിക കാര്‍ഷിക കൂട്ടായ്മയുടെ സ്നേഹാദരവ്
എടപ്പാൾ: ചിത്രം വരച്ച് ചരിത്രം രചിച്ച കാവ്യ ആര് മേനോന് ”ഞാറ്റുവേല” കലാ,സാംസ്ക്കാരിക,
കാര്‍ഷിക കൂട്ടായ്മ സ്നേഹാദരം നെല്കി. വാര്‍ഡ് മെമ്പര്‍ ദേവദാസ് ഷാളണിയിച്ചും, ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് സുബൈദ ടീച്ചര്‍
മെമന്റോ കൈമാറിയുമാണ് അനുമോദിച്ചത്.
ഞാറ്റുവേല യുടെ പ്രസിഡണ്ട് ഹനീഫ വെളുത്ത പറമ്പില്‍
അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്‍ഡിന് കമ്മറ്റി ചെയര്മാന് എന്‍.ആര്.അനീഷും,
മുന്‍ പഞ്ചായത്ത് അംഗവും,
ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മറ്റിയംഗവുമായ സി.പി.മണിയും ആശംസകള്‍ നേര്‍ന്നു.
പന്ത്രണ്ട് മണിക്കൂര്‍ കൊണ്ട് പത്ത് ക്രിക്കറ്റ് താരങ്ങളുടെ ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയത്.
കാവ്യ സ്നേഹാദരത്തിന് നന്ദി പറഞ്ഞു.