PONNANI
പഹൽഗാം ഭീകരാക്രമണം; എസ്ഡിപിഐ CandleMarch നടത്തി

പൊന്നാനി: കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ടും മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന CandleMarch ന്റെ ഭാഗമായി പൊന്നാനി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ CandleMarch നടത്തി.
മുനിസിപ്പൽ പ്രസിഡന്റ് പി.പി.സക്കീർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജമാലുദ്ദീൻ, ഫൈസൽ ബിസ്മി, സത്താർ നേതൃത്വം നൽകി.
