CHANGARAMKULAM
കാരുണ്യ പാലിയേറ്റീവ് ക്ലിനിക്കിനു കീഴിൽ പരിചരണം നൽകുന്നവരുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി

ചങ്ങരംകുളം:കാരുണ്യ പാലിയേറ്റീവ് ക്ലിനിക്കിനു കീഴിൽ പരിചരിച്ചു വരുന്ന രോഗികളുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കാരുണ്യത്തിൽ നടന്ന ചടങ്ങിൽ താഹിർ ഇസ്മയിൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. പി കെ അബ്ദുള്ളക്കുട്ടി, കെ അനസ്, ഉസ്മാൻ പന്താവൂർ, ആയിഷ ഹസ്സൻ, ജബ്ബാർ പള്ളിക്കര, എം കൃഷ്ണൻ നായർ, ലത്തീഫ് മൂക്കുതല, അംബിക ടീച്ചർ, ജബ്ബാർ ആലംകോട് പ്രസംഗിച്ചു
