CHANGARAMKULAM

പഴഞ്ഞി പെങ്ങാമുക്കിൽ അപൂർവയിനം വവ്വാലിനെ കണ്ടെത്തി

പെരുമ്പിലാവ്:പഴഞ്ഞി പെങ്ങാമുക്കിൽ

അപൂർവയിനം വവ്വാലിനെ കണ്ടെത്തി,

പെങ്ങാമുക്ക്

കരിച്ചാൽ റോഡിൽ കൂനത്ത് രവീന്ദ്രനാഥിന്റെ വീട്ടിലാണ് അപൂർവയിനം വവ്വാലിനെ കണ്ടെത്തിയത്.കെറിവോള പിക്റ്റ എന്ന ശാസ്ത്ര നാമമുള്ള ഇവ പെയിന്റഡ് ബാറ്റ് എന്നാണ് അറിയപ്പെടുന്നത്.ഏഷ്യയിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് അപൂർവമായി കണ്ടു വരുന്നത്. ഓറഞ്ചും കറുപ്പും ഇടവിട്ട് നിറത്തിൽ കാണപ്പെടുന്ന ഇവ വാഴയിലയുടെ അടിയിലാണ് കൂടുതലും കാണുന്നത്.മാംസഭുക്കുകളായ ഇവ ചെറുപ്രാണികളെയും പുഴുക്കളെയുമാണ് ഭക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button