പള്ളിക്കര മദ്രസത്തുല്‍ ഇസ്ലാമിയ മീലാദ് റാലി സംഘടിപ്പിച്ചു

ചങ്ങരംകുളം:പള്ളിക്കര മദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റിയുടെയും ഒ എസ് എഫിന്റെയും നേതൃത്വത്തിൽ മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അണിനിരന്ന പ്രവാചക തിരുമേനിയുടെ 1500 മത് ജന്മദിനം വിപുലമായ നിലയിൽ സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് എംപി അബ്ദുറഷീദ് ഹാജി പതാക ഉയർത്തലോടെ സമാരംഭം കുറിച്ച മീലാതാഘോഷം മഹല്ല് ഖത്തീബ് അലി ഫൈസി കോക്കൂർ മൗലിദ് സദസ്സിന് നേതൃത്വം നൽകി, മഹല്ല് ജനറൽ സെക്രട്ടറി സി എം യൂസഫ് ആമുഖ പ്രഭാഷണം നിർവഹിച്ചു, സദർ മുഅല്ലിം അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.തുടർന്ന് നടന്ന ഘോഷയാത്രയ്ക്ക് എം വി അബ്ദുറഷീദ് ഹാജി സി എം യൂസഫ്, വിപി ഉമ്മർ, വിപി അബ്ദുൽ ജബ്ബാർ, എം വി അബ്ദുൽ ഹയ്യ്,ഡോക്ടർ ജസീൽ, എൻ സിദ്ദീഖ് മൗലവി, കെ വി മുഹമ്മദ് ഫാറൂഖി,മുജീബ് അൻവരി, അബ്ദുറഹ്മാൻ വാഫി,മുഹമ്മദ് സക്കറിയ കമാലി, ഇബ്രാഹിം മൗലവി,അബ്ദുട്ടി മൗലവി, സിസി ഉസ്മാൻ മൗലവി, കെ വി അൻഫർ,വി പി ഇസ്മായിൽ, കെ വി ബഷീർ, എം വി സക്കരിയ, പള്ളത്ത് നൗഷാദ്,പള്ളത്ത് മുഹമ്മദലി, എവിയെ കാദർ,എന്നിവർ നേതൃത്വം നൽകി.
