CHANGARAMKULAMLocal news

പള്ളിക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ എത്തിയ അതിഥി പരിഭ്രാന്തി പരത്തി

ചങ്ങരംകുളം:പള്ളിക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ എത്തിയ പെരുമ്പാമ്പ് പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കര കൈരളി ക്ളബ്ബിന് സമീപം എത്തിയ അതിഥിയാണ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയത്.പത്ത് അടിയോളം നീളം വരുന്ന പെരുമ്പാമ്പാണ് നാട്ടുകാരെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയത്.പുലര്‍ച്ചെ മൂന്ന് മണിയോടെ സന്നദ്ധപ്രവര്‍ത്തകന്‍ കൂടിയായ അജി കോലളമ്പ് എത്തി പാമ്പിനെ പിടികൂടി വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പാമ്പിനെ വനപാലകര്‍ക്ക് കൈമാറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button