Categories: MARANCHERY

പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി 17 വർഷങ്ങൾ ‘നേതൃ സംഗമം ഞായറാഴ്ച നടക്കും

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon; പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി ക്കൊണ്ടിരിക്കുന്ന തണൽ വെൽഫെയർ സൊസൈറ്റി 17 വർഷങ്ങൾ പിന്നിടുന്നു&period;കേരളത്തിലെ പ്രഥമപലിശരഹിത അയൽകൂട്ടായ്മയായ തണലിൻ്റെ 17-ാം വാർഷികം ഏപ്രിൽ അവസാന വാരം നടക്കുമെന്നും വാർഷികത്തിന് മുന്നോടിയായി നടക്കുന്ന നേതൃസംഗമം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് തണൽ ആഡിറ്റോറിയത്തിൽ നടക്കുമെന്നും ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു&period; നേതൃസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖാ റസാഖ് ഉദ്ഘാടനം ചെയ്യും&period;തണൽ പ്രസിഡൻ്റ് ടി&period;പി&period; നാസർ അധ്യക്ഷത വഹിക്കും&period;പെരുമ്പിലാവ് അൻസാർ ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ&period; മെഹ്മൂദ് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തും&period; പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോർഡിനേറ്റർ പി&period;ഇബ്രാഹിം കുട്ടി&comma; നാസിം എ&period; മുഹമ്മദ് മുബാറക് &comma; എ &period; മൻസൂർറഹ്മാൻ&comma; ഏ&period;ടി അലി&comma; എന്നിവർ സംബന്ധിക്കും&period;തണൽ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും&period; രണ്ട് കിലോമീറ്റർ ചുറ്റളവിൽ 150 ൽ പരം അയൽകൂട്ടങ്ങളും മുവ്വായിരത്തോളം മെമ്പർമാരുമാണ് തണലിന് കീഴിലുള്ളത്&period;ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ഇവർ പരസ്പരം പലിശ രഹിത വായ്പകൾ നൽകിക്കൊണ്ടിരിക്കുന്നത്&period; ഉള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് ഒഴുകിയ കാരുണ്യത്തിൻ്റെ പ്രവാഹമായിരുന്നു ആ സഹായങ്ങൾ&period;പരസ്പര സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഈ കൂട്ടായ്മ സ്ത്രീകളുടെ ഉന്നതിക്ക് വിവിധ മേഖലകളിൽ വ്യത്യസ്ഥ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്&period; തണൽ പുരയിട കൃഷി&comma; തൊഴിൽ സംരംഭങ്ങൾ&comma; തണൽസുരക്ഷാ പദ്ധതി&comma; വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ&comma;മെഡിക്കൽ ക്യാമ്പുകൾ&comma; നിയമ ബോധവത്കരണം&comma; കലാ സാഹിത്യ മത്സരങ്ങൾ തുടങ്ങി വിവിധ മേഖലകളിലൂടെ വനിതകളെ ശാക്തീകരിക്കാൻ പരിപാടികൾ ആവിഷ്കരിക്കും&period;17-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഏപ്രിൽ അവസാന വാരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു&period;വാര്‍ത്താസമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് ടി&period;പി&period; നാസർ&comma; ജനറൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ്&comma; സംഗമം കോർഡിനേറ്റർ റമീനാഫാരിഷ് &comma;സ്വാഗത സംഘം ഭാരവാഹികളായ ബേബി ബാൽ&comma;ആരിഫ ബഷീർ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

11 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

11 hours ago

മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ…

11 hours ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

14 hours ago

ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന

ആനക്കര | ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്…

14 hours ago

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

19 hours ago