പലിശയുടെ ദുര ന്തങ്ങൾക്കെതിരെ പൊരുതാൻ ഉറച്ച് അയൽ കൂട്ടങ്ങൾ
മാറഞ്ചേരി :കുടുംബങ്ങളെ തീരാദുഃഖത്തിലേക്ക് നയിക്കുന്ന പലിശക്കെടുതിയിൽ നിന്ന് രക്ഷപ്പെടുത്താൻ പരസ്പര സഹായത്തിൻ്റെ മാതൃക തീർത്ത് സംഗമം പലിശ രഹിത അയൽ കൂട്ടങ്ങൾ രംഗത്ത്.
പലിശക്കെതിരെ ജനകീയ വിപ്ലവം തീർത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ വെൽഫെയർ സൊസൈറ്റിയിലെ അയൽ കൂട്ടങ്ങളാണ് വേറിട്ട പ്രവർത്തനം നടത്തുന്നത്. കോടിക്കണക്കിന് രൂപയാണ് ഇവർ ഓരോ വർഷവും പരസ്പരം പലിശരഹിത വായ്പ നൽകിക്കൊണ്ടിരിക്കുന്നത്.
തണലിൻ്റെ പതിനേഴാം വാർഷികത്തിന് മുന്നോടിയായി നടക്കുന്ന മേഖലാ തല അയൽ കൂട്ട സംഗമങ്ങളിലെ സ്ത്രീ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. 13 മേഖലകളിലായിട്ടാണ് സംഗമങ്ങൾ നടക്കുന്നത്. പുറങ്ങ് ബീവൂസ് ലോഞ്ച്, സീഡ് സ്കൂൾ, എ എം എൽ പി സ്കൂൾ പനമ്പാട് വെസ്റ്റ്, തണൽ ഓഡിറ്റോറിയം, വടമുക്ക് പുല്ലയിൽ മദ്രസ്സ എന്നിവിടങ്ങളിലെ സംഗമങ്ങളാണ് കഴിഞ്ഞത്. ഏപ്രിൽ 16 വരെ തുടർച്ചയായ ദിവസങ്ങളിൽ സംഗമങ്ങൾ നടക്കും. പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോർഡിനേറ്റർ പി. ഇബ്രാഹിം കുട്ടി, എഴുത്ത്കാരൻ ഏ. ടി. അലി,വാർഡ് മെമ്പർമാരായ എം.ടി. നജീബ്, ഷിജിൽ മുക്കാല, മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി എന്നിവർ വിവിധ സംഗമങ്ങൾ ഉദ്ഘാടനം നിർവൃഹിച്ചു. തണൽ പ്രസിഡൻ്റ് ടി.പി. നാസർ, സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് , സംഗമം കോർഡിനേറ്റർ റമീനാ ഫാരിഷ്, എൻ. മുഹമ്മദ് കാഞ്ഞിരമുക്ക്, ലത്തീഫ് മാസ്റ്റർ, റഷീദ കാഞ്ഞിരമുക്ക്, അശ്റഫ് പൂച്ചാമം, യു. സാലിഹ്, കുഞ്ഞു ചിറ്റാറയിൽ, എം.ടി. അശ്റഫ്, സുശീല, സി.കെ. മൊയ്തുണ്ണികുട്ടി മാസ്റ്റർ, അജിത, സമീന, സുബൈദ ടീച്ചർ,ശാന്തി ബാലൻ, ബേബി ബാൽ, സക്കീന, എ. മൻസൂർ, മുഹമ്മദ് കെ.വി എന്നിവർ പ്രസംഗിച്ചു.
ഏപ്രിൽ 16 ന് ക്രസൻ്റ് സ്കൂളിൽ നടക്കുന്ന പരിപാടിയോട് കൂടി സംഗമം സമാപിക്കും. പതിനേഴാം വാർഷികം മെയ് ആദ്യ വാരത്തിൽ നടക്കും.