MARANCHERY

പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് 16 വർഷം:തണൽ ലീഡേഴ്സ് മീറ്റ് 22 ശനിയാഴ്ച നടക്കും.

മാറഞ്ചേരി: ഒരു പ്രദേശത്ത് പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് തണൽ വെൽഫയർ സൊസൈറ്റി 16 വർഷം പിന്നിടുന്നു.രണ്ട് കി.മീറ്റർ ചുറ്റളവിൽ 145 അയൽകൂട്ടങ്ങളിലായി 2700 ൽ പരം മെമ്പർമാരാണ് തണലിന് കീഴിലുള്ളത്.4 സബ് സെൻ്ററുകളിലായി 100 ൽ പരം അയൽകൂട്ടങ്ങളും പ്രവർത്തിക്കുന്നു. സ്ത്രീകളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതാണ് തണൽ ലക്ഷ്യം വെക്കുന്നത്. ആഴ്ചതോറുമുള്ള സമ്പാദ്യ ശേഖരം വൻ വിജയമാകുകയായിരുന്നു. അവരുടെ സമ്പാദ്യ ശേഖരത്തിൽ നിന്ന് തന്നെ അവരിലെ പ്രയാസപ്പെടുന്നവർക്ക് പലിശരഹിത വായ്പയായി ആഴ്ചതോറും നൽകി വരുന്നു.ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ഇവർ പരസ്പരം സഹായിച്ച് കൊണ്ടിരിക്കുന്നത്.ഇതിന് പുറമെ സ്ത്രീ ശാക്തീകരണത്തിനും കുടുംബ ഭദ്രതക്കും വേണ്ടി നിരവധി പരിപാടികളാണ് തണൽ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനകീയമായ ജൈവ പച്ചക്കറി കൃഷി പദ്ധതിയായ തണൽപുരയിട കൃഷിയിൽ ധാരാളം കുടുംബങ്ങൾ അംഗങ്ങളാണ്. സ്വയംതൊഴിൽ മേഖലയിൽ വിവിധ ഘട്ടങ്ങളായി പരിശീലനം നൽകുന്നതോടൊപ്പം സംരംഭങ്ങൾക്ക് പലിശരഹിത വായ്പയും നൽകി വരുന്നു.അംഗങ്ങളുടെ രോഗം, മരണം, സ്കോളർഷിപ്പ് തുടങ്ങിയവക്കായി ആവിഷ്കരിച്ച തണൽ സുരക്ഷാ പദ്ധതി വഴി നിരവധി പേർക്ക് സഹായം ലഭിച്ച് കൊണ്ടിരിക്കുന്നു.വിവിധ തരം മെഡിക്കൽ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് പല ഘട്ടങ്ങളിലായി മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നു. അംഗങ്ങൾക്കും ബാലസഭകൾക്കും വേണ്ടി വിവിധ കലാ-കായിക- രചനാ മത്സരങ്ങളും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് വാർഷികങ്ങളും ഫെസ്റ്റുകളും വർഷംതോറും സംഘടിപ്പിച്ച് വരുന്നു.തങ്ങളുടെ ഉൽപന്നങ്ങളെ കച്ചവടം നടത്തുന്നതിന് വിപുലമായ രീതിയിൽ വിപണനമേളകളും നടത്തിവരുന്നു.കൂടാതെ വിദ്യാർത്ഥികൾക്ക് വിവിധ ഘട്ടങ്ങളിൽ പരിശീലനങ്ങളും അംഗങ്ങളുടെ മക്കൾക്ക് പി.എസ്.സി.കോച്ചിംഗും നടത്തിവരുന്നു.വനിതാ ദിനങ്ങളിൽ വിവിധ മേഖലകളിലുള്ള വനിതകളെ ആദരിക്കുകയും ചെയ്യുന്നു.സഹജീവികളുടെ കണ്ണീരൊപ്പുന്നതിന് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് അംഗങ്ങളുടെ പ്രയാസങ്ങൾ മറന്ന് സഹായങ്ങൾ ശേഖരിച്ച് നൽകി വരുന്നു.2025 ഏപ്രിലിൽ നടക്കുന്ന തണലിൻ്റെ പതിനാറാം വാർഷികത്തിന് മുന്നോടിയായി തണലിന് കീഴിലുള്ള സംഗമം പലിശ രഹിത അയൽകൂട്ടായ്മകളുടെ ലീഡേഴ്സ് മീറ്റ് ഫെബ്രുവരി 22 ശനിയാഴ്ച 2.30 മുതൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്യും. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും.പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും. അയൽകൂട്ടം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button