പറക്കുളത്തെ വ്യവസായ ശാലകളിലേക്കുള്ള വലിയ വാഹനങ്ങൾ വിദ്യാർത്ഥികളുടെ യാത്രക്ക് തടസ്സവും അപകട സാധ്യതയും സൃഷ്ടിക്കുന്നു
![](https://edappalnews.com/wp-content/uploads/2023/06/IMG-20230617-WA0139.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230526-WA0772-724x1024-2.jpg)
പറക്കുളം പ്രദേശങ്ങളിലെ ചെറുതും വലുതുമായ 50 ഓളം സ്കൂൾ ബസ്സുകൾ ആണ് പറക്കുളം സെന്ററിലൂടെ കടന്നുപോകുന്നത്. ഇത്തരം ബസുകൾക്ക് പുറമേ വ്യവസായ ശാലകളിലേക്ക് എത്തിക്കേണ്ട സാമഗ്രികളുമായി വലിയ വാഹനങ്ങൾ വരുന്നതോടെ പല സമയങ്ങളിലും വലിയ ഗതാഗതകുരുക്കാണ് പറക്കുളം പ്രദേശത്ത് അനുഭവപ്പെടുന്നത് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം പറക്കുളത്തെ ഒരു സ്വകാര്യ വ്യവസായ കമ്പനിയിലേക്ക് ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറി കാരണം നീണ്ട സമയം ഗതാഗതകുരുക്ക് സൃഷ്ടിക്കുകയും നടന്നുപോകാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യം വരുകയുണ്ടായി. കഴിഞ്ഞ അധ്യയന വർഷത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് സ്വദേശിനിവാസികൾ വാഹനങ്ങൾ തടയുകയും കമ്പനി അധികൃതരുമായി സംസാരിച്ച് കമ്പനി വാഹനങ്ങൾക്ക് സഞ്ചാരസമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികൾക്ക് നിർഭയത്തോടെയും സുഖകരമായും സ്കൂളുകളിലേക്ക് എത്താനും തിരിച്ച് വീട്ടിലേക്ക് എത്താനുള്ള സൗകര്യം ഏർപ്പെടുത്താനും അധികൃതർ തയ്യാറാകണമെന്ന് ആവശ്യം
![](http://edappalnews.com/wp-content/uploads/2025/01/logo.png)