നടൻ ബാല ഐസിയുവിൽ; നില അതീവ ഗുരുതരം


കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ബോധരഹിതനായ അദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ, കരൾ രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒരാഴ്ച മുമ്പ് ആയിരുന്നു ഇത്. എന്നാൽ, കരുനാഗപ്പള്ളിയിലെ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് എത്തുകയായിരുന്നു. കഴിഞ്ഞദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഐ സി യുവിൽ പ്രവേശിപ്പിച്ചതിനു ശേഷം ഇടയ്ക്ക് ബോധം വന്നപ്പോൾ അമ്മയുമായി സംസാരിക്കണമെന്നാണ് ബാല ആവശ്യപ്പെട്ടത്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ എത്തും
