Local newsTHRITHALA
പറക്കുളം ചങ്ങരംകുളം ബസ് റൂട്ട് ആരംഭിച്ചു
കപ്പൂർ പഞ്ചായത്തിലെ കൊഴിക്കര കാഞ്ഞിരത്താണി എറവക്കാട് പ്രദേശവാസികൾക്ക് ആശ്വാസമായി മുടങ്ങിക്കിടന്നിരുന്ന കല്ലൂർ ബസ് ഏറെ നാളിന് ശേഷം വീണ്ടും ഓടിത്തുടങ്ങി. കപ്പൂർ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി മന്ത്രി എം ബി രാജേഷ് ഓഫീസിന്റെ സഹായത്തോടെ പുതുക്കിയ സമയ പ്രകാരം ബസ് റൂട്ട് അനുവദിച്ചു. മുൻപ് കുമരനെല്ലൂർ വരെ മാത്രം സർവീസ് ഉണ്ടായിരുന്നത്. പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിലിന്റെ അഭ്യർത്ഥന പ്രകാരം പറക്കുളം വരെയാക്കുകയും ചെയ്തതു. പറക്കുളം കുടുംബരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നവർക്കും ഗോഖലെ സ്കൂൾ, എൻ എസ് എസ് പറക്കുളം കോളേജ്, മൈനോരിറ്റി കോളേജ് തുടങ്ങി നിരവധി വിദ്യാർത്ഥികൾക്കും ഈ റൂട്ട് വളരെ ഉപകാരപ്പെടും.