Local newsTHRITHALA
പറക്കുളം കുടുബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്രുടെ ക്ഷാമം; രോഗികള്‍ വലയുന്നു
![](https://edappalnews.com/wp-content/uploads/2023/07/pexels-pixabay-40568-scaled.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-4-4.jpg)
കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കപ്പൂര്‍ (പറക്കുളം) കുടുബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടർമാരുടെ ക്ഷാമം രോഗികളെ വലക്കുന്നു. നിലവിൽ മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും തിങ്കളാഴ്ച്ച ഒരു ഡോക്ടര്‍ മാത്രമാണ് പരിശോധന നടത്താൻ ഉണ്ടായിരുന്നത്. ഇതുമൂലം കുട്ടികളും വയോജനങ്ങളുമടക്കമുള്ള രോഗികള്‍ കടുത്ത പ്രതിസന്ധിയിലായി. നേരത്തെ വന്നവർ പോലും തിരക്ക് കാരണം വൈകിയാണ് പരിശോധന കഴിഞ്ഞ് പോയത്. നിവൃത്തിയില്ലാതെ പലരും ഡോക്ടറെ കാണാതെ തിരിച്ചു പോകേണ്ട സാഹചര്യം വരെ സൃഷ്ടിച്ചു. നൂറുകണക്കിന് പേർ ആശ്രയിക്കുന്ന കപ്പൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ചികിത്സാ കേന്ദ്രമാണ് പറക്കുളം കുടുംബാരോഗ്യ കേന്ദ്രം. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാതിയും പടരുന്ന സാഹചര്യത്തില്‍ പര്യാപ്തമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ആവശ്യം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)