Local newsPADINJARANGADI

പറക്കുളം അയ്യൂബി എജുസിറ്റി സംഘടിപ്പിച്ച അജ്മീർ നേർച്ച സമാപിച്ചു

പടിഞ്ഞാറങ്ങാടി: പറക്കുളം അയ്യൂബി എജുസിറ്റി സംഘടിപ്പിച്ച അജ്മീർ നേർച്ച സമാപിച്ചു.വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങൾ കീഴടക്കി അസംഖ്യം ജനങ്ങൾക്ക് മാർഗദർശനം നൽകിയ സുൽത്താനുൽ ഹിന്ദ് അജ്മീർ ഖാജാ (റ) യുടെ ആണ്ട് നേർച്ചയുടെ ഭാഗമായി വിപുലമായ പരിപാടികളാണ് അയ്യൂബി എജുസിറ്റിയിൽ നടന്നത്.ആത്മീയ സമ്മേളനത്തിൽ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണവും സയ്യിദ് സൈനുൽ ആബിദീൻ ബാഅലവി സമാപന പ്രാർത്ഥനയും നടത്തി. അയ്യൂബി ദഅവാ പ്രിൻസിപ്പൽ മുഹമ്മദ് ഇസ്മാഈൽ സിദ്ദീഖി മുണ്ടക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു.അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി c കബീർ അഹ്സനി, സയ്യിദ് അബ്ബാസ് തങ്ങൾ ചാലിശ്ശേരി, അബ്ബാസ് സഅദി കുമരംപുത്തൂർ തുടങ്ങിവർ സംബന്ധിച്ചു.നേർച്ചയുടെ ഭാഗമായി നടന്ന അന്നദാനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button