Local newsTHRITHALA

പരുതൂർ നാടപറമ്പ് ടൗണിനെ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പരുതൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടപറമ്പ് ടൗണിനെ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു.

നാടപറമ്പ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിഷിതദാസ് അധ്യക്ഷത വഹിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.

നാട് പറമ്പ് ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും വെസ്റ്റ് വിൻ സ്ഥാപിക്കുകയും ടൗൺ ആഴ്ചയിൽ ഒരിക്കൽ ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരിച്ച് വൃത്തിയാക്കുകയും ചെയ്യും
വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി.ഹസ്സൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വഹീദ ജലീൽ,വാർഡ് മെമ്പർമാരായ അനിത രാമചന്ദ്രൻ,മുഹമ്മദ് അലി.എ.കെ, എം.പി.ഉമ്മർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാബു ,ഹരിത കേരള മിഷൻ അംഗം പ്രവീൺ,വ്യാപാരി വ്യവസായി സമിതി അംഗം സിദ്ധിഖ്, വ്യാപാരി വ്യവസായ എകോപന സമിതി അംഗം മുഹമ്മദ്‌ ഹാജി, CDS ചെയർപേഴ്സൺ ബാനസീറ, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ പി, ഹരിതകർമസേന കോർഡിനേറ്റർ കെ. അരുൺകുമാർ, ഹരിതകർമസേന അംഗങ്ങൾ, വ്യാപാരികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ /നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഹരിത പ്രതിജ്ഞയും ഘോഷയാത്രയും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button