പരാതി അന്വേഷിക്കാൻ വിളിച്ച പോലീസിന് തെറിയഭിഷേകവും ഭീഷണിയും;ചങ്ങരംകുളം സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ

ചങ്ങരംകുളം:പരാതി അന്വേഷിക്കാൻ വിളിച്ച പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ചങ്ങരംകുളം സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിലായി.കാലടിത്തറ സ്വദേശിയും ചങ്ങരംകുളം സ്റ്റേഷനടുത്ത് വാടകക്ക് തമാസക്കാരനുമായ കുളങ്ങര വീട്ടിൽ സുരേഷ്(48)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.ഇയാൾ വാടക്ക് താമസിച്ച് വന്ന ക്വാർട്ടേഴ്സിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാൻ വിളിച്ച
പോലീസ് ഉദ്യോഗസ്ഥനെയാണ് വളരെ മോശമായ രീതിയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വാടക നൽകാത്തത് മൂലം കെട്ടിട ഉടമ വാട്ടർ കണക്ഷൻ വിചേദിച്ചിരിക്കുകയായിരുന്നെന്നാണ്
അന്വേഷണത്തിൽ മനസിലായതെന്നും കാര്യം അന്വേഷിക്കാനാണ് മൊബൈലിൽ ബന്ധപ്പെട്ടതെന്നും കേൾക്കാൻ പോലും തയ്യാറാവാതെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം ചൊരിയുകയുമായിരുന്നെന്നും
ഉദ്ധ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ സുരേഷ് സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നും നിരന്തരം അയൽവാസികളുമായും മറ്റും ഇത്തരത്തിൽ തർക്കങ്ങളും പരാതികളും പതിവാണെന്നും പോലീസ് പറഞ്ഞു
