ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമ മേഖലയാകുമ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ലഹരി ഉപയോഗവും ക്രൈം റേറ്റ് കൂടുന്നതും മാര്‍ക്കോ എന്ന സിനിമയല്ല പ്രശ്‌നമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അത് ഒരു സിനിമ മാത്രമായിരുന്നു. ചര്‍ച്ചകള്‍ താനും കേട്ടിരുന്നുവെന്ന് താരം പറയുന്നു.കേരളത്തിലേക്ക് എങ്ങനെ ലഹരി എത്തുന്നു സ്‌കൂളുകളിലേക്ക് അത് എങ്ങനെ എത്തുന്നു ആരാണ് കാരിയേഴ്‌സ് എന്നതാണ് പ്രശ്‌നം അതാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ലഹരി ഒരു വലിയ പ്രശ്‌നമാണ്. സ്‌കൂളുകളിലാണെങ്കിലും വീട്ടിലുമാണെങ്കിലും കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമ മേഖലയിൽ മാത്രമല്ല എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്. വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് സിനിമ മേഖലയിലാണെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ജനകീയമായ പ്രശ്‌നമാണ് ലഹരി. സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. കൊച്ചിയിൽ സിസിഎഫ് മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നടൻ പ്രതികരിച്ചത്.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.
ചങ്ങരംകുളം:മൂക്കുതല ഏർക്കര മനക്കൽ ദിവംഗതനായ നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണി ഇളവള്ളി എപ്പറത്ത് മഹൾ സാവിത്രി അന്തർജനം നിര്യാതയായി (94 വയസ്സ്).മക്കൾ,…