THRISSUR

പരസ്പരം അസഭ്യം പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ, ഇടപെട്ട് നാട്ടുകാരൻ; തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയവർ തമ്മിൽ കൂട്ടയടി. തൃശ്ശൂർ ചെറുതുരുത്തി കിസ്മിസ് റസ്റ്റോ കഫേയിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിൽ യുവാക്കളിലൊരാളെ നാട്ടുകാരൻ തല്ലി. പിന്നാലെയാണ് സംഭവം കൂട്ടയടിയായത്. ഏറ്റുമുട്ടലില്‍ ഹോട്ടലിലെ സാധനങ്ങൾ തകർത്തു. 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതുരുത്തി പൊലീസ് സ്വമേധയ കേസെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button