പരപ്പനങ്ങാടി-പൊന്നാനി കെ.എസ്.ആർ.ടി.സി സർവിസ് നവംബർ 01 ചൊവ്വാഴ്ച മുതൽ


താനൂർ: തീരദേശ പാത വഴി പരപ്പനങ്ങാടി – പൊന്നാനി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. താനൂർ-പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച് നിർമാണം പൂർത്തിയാക്കിയ താനൂർ ഒട്ടുംപുറം പാലം വഴിയായിരിക്കും ബസുകൾ സർവിസ് നടത്തുക. കായിക, ഫിഷറീസ് വകുപ്പ് മന്ത്രിയും താനൂർ എം.എൽ.എയുമായ വി.അബ്ദുറഹ്മാൻ്റെ ശ്രമഫലമായാണ് സർവിസുകൾ ആരംഭിക്കുന്നത്.
മലപ്പുറം, പൊന്നാനി ഡിപ്പോകളാണ് സർവിസുകൾ ഓപറേറ്റ് ചെയ്യുക. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സർവിസുമായിരിക്കും തീരദേശ വഴി ഓടിക്കുക.
താനൂർ ജംങ്ഷനിലും ബസ് സ്റ്റാൻഡിലും കയറാതെ പൂർണമായും തീരദേശ വഴിയായിരിക്കും ബസുകൾ സർവിസ് നടത്തുക.
മലപ്പുറത്ത് നിന്നും പുലർച്ചെ 5ന് പുറപ്പെട്ട് 6:20ന് പരപ്പനങ്ങാടിയിലെത്തും.
ശേഷം പരപ്പനങ്ങാടിയിൽ നിന്നും രാവിലെ 6:30ന് സദ്ധാംബീച്ച്-ഒട്ടുംപുറം പാലം-താനൂർ ടൗൺ(വാഴക്കാത്തെരു) ഉണ്യാൽ-പറവണ്ണ-മലയാളം യൂ.സിറ്റി- കൂട്ടായി-മംഗലം-ആലിങ്ങൽ-ചമ്രവട്ടംപാലം എന്നിങ്ങനെ തീരദേശപാത വഴി പൊന്നാനിയിലേക്ക് പുറപ്പെടും. 8:25ന് പൊന്നാനിയിലെത്തുന്ന ബസ്, 8:45 ന് തീരദേശപാത വഴി പരപ്പനങ്ങാടിയിലേക്ക് തിരിക്കും. 10:40 ന് പരപ്പനങ്ങാടി എത്തിയ ശേഷം ബസ് മഞ്ചേരിയിലേക്ക് പോകും.
പൊന്നാനി സബ് ഡിപ്പോയുടെ ബസ് വൈകീട്ട് 5:15 നാണ് പൊന്നാനിയിൽ നിന്നും പുറപ്പെടുക. തീരദേശ പാത വഴി രാത്രി 7:15 പരപ്പനങ്ങാടിയിലെത്തുന്ന ബസ്, താനൂർ-വട്ടത്താണി-തിരൂർ പ്രധാന റോഡ് വഴി പൊന്നാനിയിലേക്ക് തിരിക്കും.
വർഷങ്ങൾക്ക് മുമ്പ് കൂട്ടായി-തിരൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയിരുന്നെങ്കിലും താനൂർ, പരപ്പനങ്ങാടി തീരദേശ മേഖലകളിലൂടെ ആദ്യമായാണ് കെ.എസ്.ആർ.ടി.സി സർവിസ് നടത്താൻ പോകുന്നത്.
ഒട്ടുംപുറം പാലം വഴി പുതിയ ബസുകൾ സർവീസ് നടത്താൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് തീരദേശവാസികൾ.
നിലവിൽ ഒട്ടുംപുറം പാലം വഴി പരപ്പനങ്ങാടിയിലേക്ക് ബസുകളൊന്നും തന്നെ സർവിസില്ല.
ഇനി രണ്ടും മൂന്നും വാഹനങ്ങൾ മാറി കയറാതെയും കൂടുതൽ സമയം ചെലവഴിക്കാതെയും യാത്ര ചെയ്യാം എന്ന ആശ്വാസത്തിലാണ് തീരദേശവാസികൾ.
പടിഞ്ഞാറേക്കരയിലെ ജങ്കാർ സർവിസ് നിലച്ചിട്ട് മാസങ്ങളായതിനാൽ കൂട്ടായി-പൊന്നാനി ഭാഗങ്ങളിൽ നിന്നും ഇരുകരകളിലേക്ക് പോകേണ്ട യാത്രക്കാർക്കും ഈ സർവീസ് ഏറെ അനുഗ്രഹമായേക്കും.
പ്രധാന സ്ഥലങ്ങളിൽ എത്തുന്ന സമയ വിവരങ്ങൾ.????
1) പരപ്പനങ്ങാടി – പൊന്നാനി
06:30am പരപ്പനങ്ങാടി
06:40am ഒട്ടുംപുറം
06:50am താനൂർ ടൗൺ
07:10am ഉണ്ണിയാൽ
07:15am പറവണ്ണ
07:35am കൂട്ടായി
07:50am മംഗലം
07:55am ആലിങ്ങൽ
08:15am ചമ്രവട്ടം
08:30am പൊന്നാനി
……………………………………………………………………
1) പൊന്നാനി – പരപ്പനങ്ങാടി
08:45am പൊന്നാനി
09:00am ചമ്രവട്ടം
09:20am ആലിങ്ങൽ
09:25am മംഗലം
09:40am കൂട്ടായി
10:00am പറവണ്ണ
10:05am ഉണ്ണിയാൽ
10:25am താനൂർ ടൗൺ
10:35am ഒട്ടുംപുറം
10:45am പരപ്പനങ്ങാടി
2) പൊന്നാനി – പരപ്പനങ്ങാടി
05:15pm പൊന്നാനി
05:30pm ചമ്രവട്ടം
05:50pm ആലിങ്ങൽ
05:55pm മംഗലം
06:10pm കൂട്ടായി
06:30pm പറവണ്ണ
06:35pm ഉണ്ണിയാൽ
06:55pm താനൂർ ടൗൺ
07:05pm ഒട്ടുംപുറം
07:15pm പരപ്പനങ്ങാടി
