Local newsMALAPPURAM
പരക്കെ മഴ; 3 ദിവസത്തേക്ക് മലപ്പുറത്ത് യെലോ അലർട്ട്
മലപ്പുറം : ജില്ലയിൽ ഇന്നലെയും പരക്കെ മഴ. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 3 ദിവസത്തേക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചു. ചാലിയാറിൽ ഇന്നലെ വൈകിട്ട് 7ന് 5 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തി. ഇവിടെ 11.85 ആണ് അപകടനില. കടലുണ്ടിപ്പുഴയിൽ കാരാത്തോട്ട് ഇന്നലെ ഉച്ചയ്ക്ക് 12ന് 7.16 മീറ്റർ രേഖപ്പെടുത്തി. ഇവിടെ 13 മീറ്ററാണ് അപകടനില. ഭാരതപ്പുഴയിൽ പാലക്കാട് കുമ്പിടിയിൽ 5.35 മീറ്ററാണ് ജലനിരപ്പ്. ഇവിടെ 9.20 ആണ് അപകടനില.
കൂടുതൽ മഴ പൊന്നാനിയിൽ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ ദിവസം രാവിലെ 8 മുതൽ ഇന്നലെ രാവിലെ 8 വരെ പൊന്നാനിയിലാണ് കൂടുതൽ മഴ.