അബുദാബി: പയസ്വിനി അബുദാബി സംഘടിപ്പിച്ച പ്രഥമ പയസ്വിനി കബഡി ചാമ്പ്യൻഷിപ്പിൽ ഓ-ടു പൊന്നാനി ജേതാക്കളായി. അബുദാബി അൽ നഹ്ദ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആറാട്ടുകടവിനെ പരാജയപ്പെടുത്തിയാണ് പൊന്നാനി വിജയകിരീടം നേടിയത്.അബുദാബി കമ്യൂണിറ്റി പോലീസ് സ്പെഷ്യൽ വാറന്റ് ഓഫീസർ ആയിഷ അൽ ദാഹരി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പോലീസ് അഡ്വൈസർ അബ്ദുൽ ജമാൽ മുഖ്യാതിഥിയായി.അദീബ് ഗ്രൂപ്പ് സി.ഇ.ഒയും ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഗവർണറുമായ ഡോ. അൻസാരി, അദീബ് ഗ്രൂപ്പ് മാനേജിങ് ഡയക്ടർ വസീർ ഹുസൈൻ, ഫൈസൽ കാരാട്ട്, സ്വാഗത സംഘം ചെയർമാൻ റഫീഖ് കയനയിൽ, രക്ഷാധികാരി യേശു ശീലൻ, വൈസ് ചെയർമാൻമാരായ എം. യു. ഇർഷാദ് , സലിം ചിറക്കൽ, ഭാരവാഹികളായ സാബു അഗസ്റ്റിൻ, അനൂപ് നമ്പ്യാർ, വി. ടി. വി. ദാമോദരൻ, മലയാളിസമാജം വൈസ് പ്രസിഡന്റ് രേഖിൻ സോമൻ എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.