EDAPPALLocal news
എടപ്പാളില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാര്‍ റോഡിലേക്കിറങ്ങിയോടി കടയുടെ ഗ്ലാസ് തകര്‍ത്തു നിന്നു വഴിയാത്രക്കാരും കടയിലുണ്ടായിരുന്നവരും രക്ഷപ്പെട്ടത് തലനാരിഴക്ക്


എടപ്പാൾ:പാർക്കിങിൽ നിർത്തിയിട്ട കാർ റോഡിലേക്കിറങ്ങിയോടി കടയിലേക്ക് കയറി.വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ എടപ്പാൾ പട്ടാമ്പി റോഡിൽ ആണ് സംഭവം.എടപ്പാൾ പട്ടാമ്പി റോഡിലെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട കാർ തിരക്കേറിയ പാതയിലേക്ക് ഇറങ്ങി വരികയായിരുന്നു.തുടർന്ന് റോഡിന് മറുവശത്തെ ഷോപ്പിലെ ഗ്ളാസ് തകർത്ത് പുറകിലേക്ക് വരികയായിരുന്നു.കടയിലുണ്ടായിരുന്നവർ കാർ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു.നിരവധി കാർനടയാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ അപകട സമയത്ത് വാഹനങ്ങൾ വരാതിരുന്നതും യാത്രക്കാർ ഇല്ലാതിരുന്നതും മൂലം വലിയ ദുരന്തമാണ് വഴി മാറിയത്.പട്ടാമ്പി റോഡിലെ സിറ്റി ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ച് കയറിയത്.കടയുടെ മുൻവശത്തെ ഗ്ളാസുകൾ പൂർണ്ണമായും തകർന്ന് വീണു.കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരും തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
