Categories: KERALA

‘പപ്പാ സന്തോഷത്തോടെ ജീവിക്ക്; എന്റെ റൂഹ് ഇവിടെയുണ്ടാകും…’ ആലുവയിൽമരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്.

സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) എഴുതിയ കത്തിന്റെ ഒരുഭാഗം ഇങ്ങനെ: ‘പപ്പാ ചാച്ചാ സോറി. എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ചയാൾ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. പപ്പ ചാച്ച സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും. അസ്സലാമു അലൈക്കും.’

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരായ മോഫിയയുടെ പരാതിയിൽ ഇന്നലെ ഭർതൃവീട്ടുകാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്കിടെ മോഫിയയും ഭർതൃവീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ആലുവ ഈസ്റ്റ് സി.ഐ മോഫിയയെ ശാസിച്ചതായും ഇതിൽ മകൾക്ക് മനോവിഷമം ഉണ്ടായെന്നും മോഫിയയുടെ പിതാവ് ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെയെത്തിയ മോഫിയ മുറിയിൽ കയറി കതകടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വൈകീട്ട് വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി ഉണ്ടാവണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

Recent Posts

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…

13 minutes ago

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…

31 minutes ago

വെർച്വൽ അറസ്റ്റ്’ ഭീഷണി: 18 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ കോഴിക്കോട് പിടിയിൽ

തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്. പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി. കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ്…

36 minutes ago

കാളിക്കാവിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…

42 minutes ago

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…

3 hours ago

നാടിനെ നടുക്കി മഞ്ചേശ്വരത്ത് മകന്റെ ക്രൂരത: അമ്മയെ ചുട്ടുകൊന്നു, അയൽവാസിക്കും ഗുരുതര പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി…

5 hours ago