CHANGARAMKULAMLocal news
പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഗണപതി ഹോമവും പൂജകളും നടന്നു


ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി തിരുവല്ല കുന്നത്ത് മന കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും പ്രത്യേക പൂജകളും നടന്നു. ക്ഷേത്രാങ്കണത്തിൽ ഔഷധ കഞ്ഞി വിതരണ ഉത്ഘാടനം ക്ഷേത്രക്കമ്മറ്റി പ്രസിഡൻ്റ് അടാട്ട് വാസുദേവനും ക്ഷേത്രക്കമ്മറ്റി സെക്രട്ടറി കെ.പി. രാധാകൃഷ്ണനും നിർവഹിച്ചു. ചടങ്ങിൽ പി.ഗോപ, എം.ബി.ദേവാനന്ദൻ, കണ്ണൻ പന്താവൂർ, ജോഷി തേക്കേക്കര, രാജൻ ശ്രീനിലയം, രാഹുൽ വലിയറ, സി.പി.രജിതൻ, വി.വി.പ്രശാന്ത്, രഞ്ജിത്ത് വലിയറ, എ.പി.കുട്ടൻ, സി.പി.ബാലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
