CHANGARAMKULAMLocal news

പന്താവൂർ ഇർശാദ് സമ്മേളനം : പ്രതിനിധികൾ സംഗമിച്ചു

ചങ്ങരംകുളം : ഡിസംബർ അവസാനവാരം നടക്കുന്ന പന്താവൂർ ഇർശാദ് സമ്മേളന പദ്ധതികൾ തയ്യാറാക്കുന്നതിന് പ്രതിനിധികൾ സംഗമിച്ചു.വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു കേരള ഹസ്സൻ ഹാജി ആധ്യക്ഷത വഹിച്ചു. കെ സിദ്ദീഖ് മൗലവി അയിലക്കാട് പദ്ധതി അവതരണം നടത്തി. സയ്യിദ് സീതിക്കോയ തങ്ങൾ,പി പി അബ്ദുൽ ഖാദർ ബാഖവി, വി പി ശംസുദ്ദീൻ ഹാജി, സി വി ജലീൽ അഹ്സനി , ഹസ്സൻ അഹ്സനി , അബ്ദുൽബാരി സിദ്ദീഖി, ഇബ്രാഹിം കരീം ബാഖവി, ഫരീദ് ഫാറൂഖി, വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾ ക്രൂരമായി പീഡിപ്പിക്കപെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന മണിപ്പൂർ കലാപം അമർച്ച ചെയ്യുന്നതിന് രാഷ്ട്രപതി ഇടപെടണമെന്നു സംഗമം ആവശ്യപ്പെട്ടു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button