CHANGARAMKULAMLocal news

പന്താവൂർ ഇർശാദിൽ മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് നിർവഹിച്ചു

ചങ്ങരംകുളം: പന്താവൂർ ഇർശാദ് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ മഴവിൽ ക്ലബ്ബിന്റെ ലോഞ്ചിംഗ് കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി പി പി നൗഫൽ സഅദി നിർവഹിച്ചു. വിദ്യാർത്ഥികളിൽ പഠന നിലവാരം ഉയർത്തുക, മൂല്യബോധവും സേവന സംസ്കാരവും രൂപപ്പെടുത്തുക. ലീഡർഷിപ്പ് , വ്യക്തിത്വ വികസനം, സർഗാത്മകത , സംഘബോധം വർദ്ധിപ്പിക്കുക തുടങ്ങിയ പദ്ധതികൾ മഴവിൽ ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യങ്ങളാണ്.പ്രിൻസിപ്പൽ കെഎം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.മാനേജർ കെ പി എം ബഷീർ സഖാഫി ഭാരവാഹികളെ പ്രഖ്യാപിച്ചു സാഹിത്യകാരൻ സി സുബ്രഹ്മണ്യൻ, ഇസ്ഹാഖ് ഫാളിലി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button