CHANGARAMKULAM
പന്താവൂർ ഇർശാദിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് നിർവഹിച്ചു

ചങ്ങരംകുളം : പഠനം മധുരം സേവനം മനോഹരം എന്ന ശീർഷകത്തിൽ എസ് എസ് എഫ് സ്കൂൾ തലങ്ങളിൽ നടപ്പിലാക്കുന്ന മഴവിൽ ക്ലബിന്റെ ലോഞ്ചിംഗ് പന്താവൂർ ഇർശാദിൽ ഐ പി എഫ് എടപ്പാൾ ചാപ്റ്റർ ചെയർമാൻ പ്രൊ: അനീസ് ഹൈദരി നിർവഹിച്ചു. വിദ്യാർത്ഥികളിൽ പൗരബോധവും സാമൂഹിക പ്രതിബദ്ധതയും സഹജീവി സേനഹവും വളർത്തിയെടുക്കലാണ് പ്രധാന ലക്ഷ്യം.പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു പി പി നൗഫൽ സഅദി അനുമോദന പ്രസംഗം നടത്തി വാരിയത്ത് മുഹമ്മദലി, കെ പി എം ബശീർ സഖാഫി, കെ പി ഉമർ സഖാഫി, അഷ്റഫ് അൽ ഹസനി, ഇസ്ഹാഖ് ഫാളിലി പ്രസംഗിച്ചു.
