തിരൂരങ്ങാടി: റേഷൻ കട പൂട്ടിയതിനാൽ ജനം നെട്ടോട്ടത്തിൽ. തിരൂരങ്ങാടി പന്താരങ്ങാടിയിലെ 33ാം നമ്പർ റേഷൻ കടയാണ് കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി പൂട്ടിയത്. എ. മോഹനനായിരുന്നു പന്താരങ്ങാടിയിൽ റേഷൻകട നടത്തിയിരുന്നത്. ഇയാൾക്കെതിരെ സ്റ്റോക്കിൽ കൃത്രിമം കാണിക്കലും മറ്റു ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നിരന്തരം പരാതി ഉയർന്നിരുന്നു.
ഇതേ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ സിവിൽ സപ്ലൈസ് കമീഷണർ കടയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിനാൽ, പന്താരങ്ങാടിയിലെ റേഷൻ കട പരപ്പനങ്ങാടിയിലെ 20ാം നമ്പർ റേഷൻ കടയുമായി ബന്ധിപ്പിച്ചായിരുന്നു ഇതുവരെ നടത്തിപ്പോന്നിരുന്നത്. എന്നാൽ, ലൈസൻസ് റദ്ദാക്കിയ റേഷൻ കട പെട്ടെന്ന് പൂട്ടണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തി കട പൂട്ടി അരിയും മറ്റും കരിപ്പറമ്പിലെ റേഷൻ കടയിലേക്ക് മാറ്റിയത്.
പന്താരങ്ങാടിയിലെ റേഷൻ കടക്ക് കീഴിലുള്ള ആയിരത്തിലധികം റേഷൻ ഗുണഭോക്താക്കൾ ഇതിനാൽ സമീപത്തെ മറ്റു റേഷൻ കടകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കൃത്രിമം കാണിച്ച റേഷൻ കടയുടെ ലൈസൻസ് മറ്റൊരാൾക്ക് നൽകി കട പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരത്തിലുള്ള വിഷയത്തിൽ ലൈസൻസ് റദ്ദാക്കിയ റേഷൻ കടകൾ മറ്റൊരാളുടെ പേരിൽ മാറ്റിയെടുക്കാൻ സമയം പിടിക്കുമെന്നും അതുവരെ ഉപഭോക്താക്കൾ മറ്റു റേഷൻ കടകൾ ഉപയോഗപ്പെടുത്തണമെന്നും തിരൂരങ്ങാടി സപ്ലൈ ഓഫിസർ പ്രമോദ് പറഞ്ഞു.
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…