പനമ്പാട് റോഡിലെ ഗർത്തം ജനങ്ങളെ ദുരിതത്തിലാക്കി; കോൺഗ്രസ്


മാറഞ്ചേരി: മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ വാഹനങ്ങൾ പോയി കൊണ്ടിരുന്ന ഭാഗം തകർന്നു ഗതാഗതം തടസ്സപ്പെടാൻ കാരണം ജലസേചന വകുപ്പും പൊതുമരാമത് വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്‌മ കൊണ്ടുണ്ടായതാണെന്നു മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. റോഡിന്റെ ഒരു ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തി വിട്ടു മറുഭാഗതാണ് ജോലി നടന്നിരുന്നത്.ഇവിടെ ജോലി നടക്കുന്ന ഭാഗത്ത് കുടിവെള്ള പൈപ്പുകൾ ബ്ലോക്ക് ചെയ്യാതിരുന്നത് കാരണം പൈപ്പുകൾ പൊട്ടി വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് മറുഭാഗത്തു കൂടെ വെളിയൻകോട് നേർച്ചയുടെ ഭാഗമായി ഹെവി വാഹനങ്ങൾ അടക്കം കടത്തിവിട്ടത്.ഇത് റോഡ് പൂർണമായും തകരാനും ഗതാഗതം തടസ്സപ്പെടാനും കാരണമായി.അതിനാൽ ഉടൻ തന്നെ ഇവിടെ ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി അറിയിച്ചു.മണ്ഡലം പ്രസിഡന്റ് ടി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
