EDAPPAL
പദയാത്ര നടത്തി

എടപ്പാൾ | നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം എന്ന പ്രമേയത്തിൽ സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയുടെ പ്രചരന്നാർത്ഥം എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് കമറുദ്ദിൻ എടപ്പാൾ നയിച്ച പദയാത്ര ഒളമ്പകടവിൽ നിന്ന് തുടങ്ങി അംശകച്ചേരിയിൽ സമാപിച്ചു. ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലവും സമാപനം പൊന്നാന്നി മണ്ഡലം വൈസ് പ്രസിഡൻ്റ് സി വി ഖലീലു റഹ്മാനും നിർവ്വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഷാജഹാൻ ഹസനുൽ ബന്ന മുജീബ് റഹ്മാൻ സെകീർ ഹുസൈൻ ടി.വി അബ്ദുറബ് എന്നിവർ സംസാരിച്ചു
