CHANGARAMKULAM
എസ് വൈ എസ് എടപ്പാൾ സോൺ പരിസ്ഥിതി ക്യാമ്പയിൻ തുടക്കമായി

ചങ്ങരംകുളം:നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ ജൂൺ ഒന്നു മുതൽ പത്തു വരെ എസ് വൈസ് എസ് നടത്തിവരുന്ന
പ്രകൃതി സംരക്ഷണ
കാമ്പയിനിൻ്റെ ഭാഗമായി എടപ്പാൾ സോൺ ബോധവൽകരണവും
വൃക്ഷതൈ നടലും സംഘടിപ്പിച്ചു.
എടപ്പാൾ സോൺ പ്രസിഡൻ്റ്
മുഹമ്മദ് നജീബ് അഹ്സനിയുടെ
അധ്യക്ഷതയിൽ നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ പി പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു.
സോൺ സാമൂഹികം സെക്രട്ടറി അബ്ദുൽ മജീദ് അഹ്സനി നന്നംമുക്ക്, സുഹൈൽ കാളാച്ചാൽ, അബ്ദുറഹ്മാൻ സഅദി മുതുകാട്, സുബൈർ സഅ്ദി നരണിപ്പുഴ, ശരീഫ് റഹ്മാനി നരണിപ്പുഴ പ്രസംഗിച്ചു.













