CHANGARAMKULAMLocal news

പഠിതാക്കളുടെ വ്യക്തിത വികസന ക്യാമ്പ് നടത്തി

ചങ്ങരംകുളം:ഇൻഡോ ജർമൻ അക്കാദമി  വിദ്യാർത്ഥികളുടെ സർവോന്മുഖമായ ഉന്നമനം ലക്ഷ്യം വെച്ച്കൊണ്ട് നടത്തിയ വ്യക്തിത്വ വികസസന ക്യാമ്പിൽ  പ്രശസ്ത അന്താരാഷ്ട്ര പരിശീലകൻ ഡോക്ടർ അബ്ദുൽ റഷീദ് കെവി ക്ലാസെടുത്തു.  ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ സാധ്യമാകുന്ന വിധം കരുത്തുറ്റ വ്യക്തിത്വമായി മാറണമെന്ന് വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. തുടർന്ന് “സ്വയം അറിയുക വളരുക” എന്ന വിഷയത്തെ അധികരിച്ച് സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീ അഷറഫ് കാലടി ക്ലാസെടുത്തു.ഗോയെത്തെ B2 ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹന സലീം, മുസമ്മൽ എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.പ്രിൻസിപ്പൽ അബൂസാലിഹ്, ഡയറക്ടർ സലീം, എച്ച്ഒഡി അൻസൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button