CHANGARAMKULAM
പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു
ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എച്ച്. ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. അഷ്ഹർ പെരുമുക്ക് ഉപഹാര സമർപ്പണം നടത്തി.
വിരമിക്കുന്ന ബി. ബീന, എം. രമണി, ടി. അബ്ദുന്നാസർ എന്നിവരെ ആദരിച്ചു. ബ്ലോക്ക് അംഗം ഹസീബ് കോക്കൂർ ഉൾപ്പെടെ ജനപ്രതിനിധികൾ ആശംസകൾ നേർന്നു. ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.