MARANCHERY
പഠനമാണ് ലഹരി എന്ന ക്യാപ്ഷനിൽ പഠനോത്സവം നടത്തി.

മാറഞ്ചേരി:പനമ്പാട് എ യു പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും നിറഞ്ഞ സദസ്സിൽ വർത്തമാന കാലഘട്ടം ആവശ്യപ്പെട്ട പഠനമാണ് ലഹരി എന്ന ക്യാപ്ഷനിൽ അറിവോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.പി ടി എ പ്രസിഡണ്ട് കെ വി റഫീഖിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.പ്രധാന ആദ്യാപിക രോഷ്നി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സാൻജോ ജോസ്,ബിആര്‍സി കോർഡിനേറ്റർ ജോസ്, ഷെരീഖ് പനമ്പാട്,ഉമ്മുകുൽസു, ഷഹാർബാൻ, സുനിൽ മേലാറയിൽ, അനൂപ് മാസ്റ്റർ, ജോളി ടീച്ചർ, ദേവിക ടീച്ചർ ദിവ്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കൈപുസ്തക പ്രകാശനവും പ്രതിഭകളെ ആദരിക്കലും ചടങ്ങിൽ ഡിവിഷൻ മെമ്പർ നിർവഹിച്ചു
