KUTTIPPURAM

പഠനത്തോടൊപ്പം വിദ്യാർത്ഥികൾ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തണം;ദിലീപ് കൈനിക്കര

കുറ്റിപ്പുറം: സമകാലീന ജീവിതത്തിൽ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സബ് കലക്ടർ ദിലീപ് കൈനിക്കര ഐഎഎസ് ഓർമ്മപ്പെടുത്തി

ജെ സി ഐ എടപ്പാൾ, ഡ ബ്ലി യു ഡി സി എംഇഎസ് കുറ്റിപ്പുറം എടപ്പാൾ,ആരോഗ്യനികേതനം ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച “പുതിയ കാലഘട്ടത്തിൽ സ്ത്രീകളുടെ ആരോഗ്യം” എന്ന വിഷയത്തെ ആസ്പദമാക്കിയ സംഘടിപ്പിച്ച സെമിനാർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു.

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളേജിൽ വച്ച് സംഘടിപ്പിച്ച പരിപാടികൾ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. പ്രോഗ്രാം ഡയറക്ടർ ടി വി യെ കരീം സ്വാഗതം പറഞ്ഞ ചടങ്ങിൽ ജെസിഎ പ്രസിഡണ്ട് മുഹമ്മദ് ജാബിർ അധ്യക്ഷത വഹിച്ചു. എംഇഎസ് ഡയറക്ടർ മഹാദേവ മുഖ്യപ്രഭാഷണം നടത്തി വിദ്യാർത്ഥികൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ഹോസ്പിറ്റൽ ഡയറക്ടർ ഷൗക്കത്ത് നടുവട്ടം നിർവഹിച്ചു.

ആരോഗ്യനികതനം ഹോസ്പിറ്റൽ ഡയറക്ടറും,ചീഫ് ഫിസിഷ്യനുമായ ഡോക്ടർ ഷമിൻ രാമചന്ദ്രൻ നേതൃത്വം കൊടുത്ത സെമിനാറിൽ ഡോക്ടർ ശില്പ ഷമിൻ, ഡോക്ടർ അതുല്യ, ഡോക്ടർ അനീഷ തുടങ്ങിയവർ ക്ലാസെടുത്തു ജെ സി രമ്യ പ്രകാശ്, ജെസ്സി മുഹമ്മദ് ഫസീർ ആശംസകൾ നേർന്നു ഷറഫുദ്ദീൻ ഇ വി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button