EDAPPAL
സി.പി.എൻ യു.പി.സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു


എടപ്പാൾ: വട്ടംകുളം സി.പി.എൻ. യു.പി.സ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു. ക്രിസ്തുമസ് അപ്പൂപ്പൻമാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടന കർമ്മം പി ടി എ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സജി.cസ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ലളിത.cഅധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ MAനജീബ്, ഏട്ടൻ ശുകപുരം,MB ഫൈസൽ ,സുജ ബേബി, സിൽജി, ലിസി തുടങ്ങിയവർ ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചു.കരോൾ ഗാനവും, പുൽകൂടും കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾക്കെല്ലാവർക്കും ക്രിസ്തുമസ് കേക്കും മിഠായിയും വിതരണം ചെയ്തു.
