JOB HIRINGTHRITHALA
പട്ടിത്തറ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം
![](https://edappalnews.com/wp-content/uploads/2023/06/istockphoto-1284479688-612x612-1.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-8-1-1024x1024.jpg)
തൃത്താല അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 46 നും മധ്യേ. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അങ്കണവാടി തസ്തികയിലേക്കും എസ്.എസ്.എല്‍.സി യോഗ്യതയില്ലാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെ മാതൃക കൂറ്റനാട് ബ്ലോക്ക് കോമ്പൗണ്ടിലെ തൃത്താല അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. അപേക്ഷ ശിശുസംരക്ഷണ ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, തൃത്താല അഡീഷണല്‍, കൂറ്റനാട് പി.ഒ, പാലക്കാട്, പിന്: 679533 വിലാസത്തില്‍ ജൂണ്‍ 29 നകം ലഭ്യമാക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2371337
![](http://edappalnews.com/wp-content/uploads/2025/01/logo.png)