CHANGARAMKULAM

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം മികച്ചരീതിയിൽ സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപിടിക്കുന്ന മനോഹരമായ ഫ്ലാഷ് മൊബോടുകൂടിയാണ് ചടങ്ങ്ആരംഭിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി. ആരിഫ നാസർ ഉദ്ഘടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. പ്രമോദ് അവുണ്ടി തറയ്ക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹുമാനപ്പെട്ട സ്കൂൾPTA പ്രസിഡന്റ്ശ്രീ. മുസ്തഫചാലുപറമ്പിൽ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ മണികണ്ഠൻ മാഷ്, എസ് എം സി ചെയർമാൻ ശ്രീ.എം എ ലത്തീഫ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി. സാബിറ മുസ്തഫ എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു. PTA SMC MPTA എക്സിക്യുട്ടീവ് അംഗങ്ങൾ അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു USS ലഭിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button