PATTAMBI
പട്ടാമ്പി ഭാരതപുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദാർഥിയുടെ മൃതദേഹം കണ്ടെത്തി.

പട്ടാമ്പി: പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് (15) മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾക്ക് അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കൂട്ടുകാരുമൊത്ത് പെരുമുടിയൂർ പ്രദേശത്തെ ഇറിഗേഷൻ പമ്പ് ഹൗസിന് സമീപത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സിന്റെയും മറ്റും നേതൃത്വത്തിലാണ് തിരച്ചൽ നടത്തിയരുന്നത്. പൈലിപ്പുറത്ത് നിന്നുമുളള മുങ്ങൽ വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് അല്പസമയം മുമ്പാണ് മൃതദേഹം ലഭിച്ചത്. മുഹമ്മദ് മുഹസിൻ എം.എൽ.എ. ഉൾപ്പടെയുളളവരും സ്ഥലത്ത് എത്തിയിരുന്നു..













