Categories: Local newsPATTAMBI

പട്ടാമ്പി പുതിയ പാലം: കരാർ നടപടികൾ ആരംഭിച്ചെന്ന് എംഎൽഎ

പട്ടാമ്പി ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള പട്ടാമ്പി പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികൾ ആരംഭിച്ചെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍എ. പാലത്തിന്റെ നിർമാണത്തിനു ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. സാങ്കേതിക അനുമതി വേഗത്തിൽ ലഭിക്കാനായി ഉദ്യോഗസ്ഥരുമായി ചർച്ച നടന്നിരുന്നു. കിഫ്ബി അധികൃതരും കേരള റോഡ് ഫണ്ട് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണു പദ്ധതിയുടെ സാങ്കേതിക അനുമതി ലഭിച്ചത്. എത്രയും വേഗത്തിൽ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാനാണു തീരുമാനം. ഈ മാസം തന്നെ നടപടികൾ ആരംഭിക്കും.  ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണു പട്ടാമ്പിയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ പുതിയ പാലത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുന്നത്. സങ്കീർണമായ പ്രശ്നങ്ങളാണു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത്. പദ്ധതിയുടെ അപ്രൂവ് ചെയ്ത ഡിസൈനിൽ അടക്കം ഭാരതപ്പുഴയിൽ മുന്‍പ് ഒരിക്കലും സംഭവിക്കാത്ത തരത്തിലുള്ള വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. പാലത്തിന്റെ കിഴക്കു വശത്തു കൂടെ റെയിൽവേ ലൈൻ പോകുന്നതിനാല്‍ തന്നെ ഒരു പരിധിയിലധികം ഉയരത്തിൽ പാലം നിർമാണം സാധ്യവുമായിരുന്നില്ല.

ഡിസൈനിൽ പലതവണ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. 52 കോടി 58 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണു പാലം നിർമാണത്തിനു ലഭിച്ചിട്ടുള്ളത്. 50 മീറ്റര്‍ നീളവും 13.5 മീറ്റർ വീതിയിലുമാണു പാലം നിർമിക്കുന്നത്. പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചു ചേർത്തതും വളരെ നല്ല രീതിയിലുള്ള പാക്കേജ് അവർക്കായി അനുവദിച്ചതുമാണു പദ്ധതിയുടെ ഗതിവേഗത്തിനു കാരണമെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍എ അറിയിച്ചു.

Recent Posts

കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…

1 hour ago

മുഷി മീനിൻ്റെ കുത്തേറ്റു: യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി

തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ്‌ മുറിച്ചുമാറ്റിയത്.…

1 hour ago

ദമാമിൽ പൊന്നാനി നിവാസികൾക്കായി വെൽഫയർ കമ്മിറ്റിയുടെ ഇഫ്താർ സംഗമം

പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമാമിലെ മുഴുവൻ പൊന്നാനി നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ സംഗമം ദല്ല ഏരിയയിലെ പ്രത്യേകം…

2 hours ago

സ്വര്‍ണ വില ഉയരങ്ങളിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍…

3 hours ago

ജ്യോത്സ്യനെ നഗ്നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍

പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.മലപ്പുറം…

4 hours ago

സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

തവനൂർ : തവനൂർ റോഡ് ജങ്ഷനിൽ സ്വകാര്യബസും ലോറിയും കുട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്ന…

5 hours ago