Local newsPATTAMBI

പട്ടാമ്പി പാലത്തിൽ നാളെ രാത്രി ഗതാഗതം നിരോധിക്കും

പട്ടാമ്പി: കോസ്‌വേയുടെ  അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുന്നതിനാൽ  സെപ്തബർ 3 ചൊവ്വാഴ്‌ച രാത്രി 10 മണി മുതൽ സെപ്തബർ 4 ബുധനാഴ്ച്ച രാവിലെ 6 മണി വരെ പാലത്തിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കൂട്ടുപാത – ചെറുതുരുത്തി- ഷോർണൂർ-കുളപ്പുള്ളി വഴിയും പെരിന്തൽമണ്ണയിൽ നിന്നും തൃത്താലയിലേക്കുള്ള വാഹനങ്ങൾ പെരിന്തൽമണ്ണ-കൊപ്പം-വെള്ളിയാങ്കല്ല് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button