ലോക ഏയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശറാലിയും സംഘടിപ്പിച്ചു
എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കണ്ടനകം ദാറുൽ ഹിദായ സ്ക്കൂൾ NSS യൂണിറ്റിൻ്റെ സഹകരണത്തോടെ ലോക എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശറാലിയും നടത്തി. കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ.പി മൊയ്തീൻ, സ്കൂൾ പ്രിൻസിപ്പൽ എൻ അബ്ദുൾ ഖയ്യൂം, ഗ്രാമപഞ്ചായത്തംഗം കെ. ജി ബാബു, ഹെൽത്ത് സൂപ്രവൈസർ സി.ആർ ശിവപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്, NSS കോർഡിനേറ്റർ കെ.അസിത കുമാരി, സപ്ന സാഗർ, സി.ബീന, കെ.എ കവിത, സതീഷ് അയ്യാപ്പിൽ, എം.ടി സൗദാമിനി, സുജി വർക്കി, അൽഫോൺസ മാത്യൂ, ശിവപ്രിയ ഹരി, ജാനകി, ലക്ഷ്മി, ജ്യോതി ആശിഖ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനികൾ തെരുവുകളിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു.